ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഇന്ന് ചെറിയ പെരുന്നാള്‍

അബുദാബി: ചൊവ്വാഴ്ച ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളും ചെറിയ പെരുന്നാള്‍ ആഘോഷിക്കും. യുഎഇ, സൗദി അറേബ്യ, ഖത്തര്‍,ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് ഇന്ന് പെരുന്നാള്‍.ഇവിടങ്ങളില്‍ തിങ്കളാഴ്ച വൈകീട്ടോടെ മാസപ്പിറവി ദൃശ്യമായി. രാത്രിയോടെ വിവിധ മതകാര്യ വകുപ്പുകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

കേരളത്തില്‍ ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍. കേരളത്തില്‍ തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാതായതോടെ ഇന്ന് റംസാന്‍ 30 പൂര്‍ത്തിയാക്കുകയും ബുധനാഴ്ച ശവ്വാല്‍ ഒന്നായിരിക്കുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു.

Top