Ceasefire violation: Eight Pakistani soldiers killed by Indian Army

Indian army

ശ്രീനഗര്‍: ജമ്മു കശ്മീര്‍ രാജ്യാന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ച പാക് സൈന്യത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസം പാക് സൈന്യം രജൗരി ജില്ലയിലെ നൗഷേരയില്‍ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. പൂഞ്ച് ജില്ലയിലെ മെന്തര്‍ സെക്ടറില്‍ തിങ്കളാഴ്ച പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.

ഏപ്രിലില്‍ ഏഴ് തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചു. ഏപ്രില്‍ ഒന്നിന് പൂഞ്ച് സെക്ടറില്‍ ഐഇഡി സ്‌ഫോടനത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് ഒമ്പതിനുണ്ടായ പാക് വെടിവയ്പ്പിലും ഒരു ഇന്ത്യന്‍ ജവാന്‍ മരണമടഞ്ഞു.

2016ല്‍ ഇന്ത്യപാക് രാജ്യാന്തര അതിര്‍ത്തിയില്‍ 228 തവണയും നിയന്ത്രണരേഖയില്‍ 221 തവണയും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിതായാണ് റിപ്പോര്‍ട്ട്.

Top