നടപടി കടുപ്പിക്കുന്നു ; നവാസ് ഷെരീഫിന്റെ സ്വത്തുക്കളും പിടിച്ചെടുത്തു

ഇസ്ലാമാബാദ്: പനാമ പേപ്പേഴ്‌സ് പുറത്തുവിട്ട അഴിമതിക്കേസിനെ തുടര്‍ന്ന് പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച നവാസ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പുറമെ സ്വത്തുക്കളും പിടിച്ചെടുത്തു.

ഷെരീഫിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി കോടതി (എന്‍എബി) നേരത്തേ ഉത്തരവിട്ടിരുന്നു.

ഷെരീഫിനും കുടുംബത്തിനുമെതിരായ അഴിമതിക്കേസില്‍ വാദം നടക്കുന്നത് അക്കൗണ്ടബിലിറ്റി കോടതിയിലാണ്.

കേസില്‍ ഈ മാസം 26ന് ഹാജരാവണമെന്നാവശ്യപ്പെട്ട് കോടതി നവാസ് ഷെരീഫിനും കുടുംബത്തിനും നോട്ടീസ് അയച്ചിരുന്നു.

അഴിമതിക്കേസില്‍ കഴിഞ്ഞ ജൂലൈ 28ന് സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഷെരീഫ് രാജിവെച്ചത്.

എന്നാല്‍ നവാസ് ഷെരീഫും മക്കളും ഭാര്യയുടെ ചികിത്സക്കായി ഇപ്പോള്‍ ലണ്ടനിലാണുള്ളത്.

Top