ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിലെ അഖ്നൂര്‍, സുന്ദര്‍ബനി സെക്ടറുകളിലാണാ പാക്കിസ്ഥാന് സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്.
അതേസമയം പുല്‍വാമയില്‍ ഭീകരരുടെ വെടിയേറ്റ് നാട്ടുകാരന് കൊല്ലപ്പെട്ടിരുന്നു. ട്രാല്‍ സ്വദേശിയായ മുഹ്സിനാണ് വെടിയേറ്റു മരിച്ചത്.