CEA Arvind Subramanian submits GST recommendations; key takeaways

ന്യൂഡല്‍ഹി: രണ്ട് വ്യത്യസ്ത നിരക്കുകളില്‍ ചരക്ക് സേവന നികുതി ഈടാക്കാന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു.

17 മുതല്‍ 18 ശതമാനംവരെയാണ് സാധാരണ നികുതി. അതേസമയം കുറഞ്ഞ നികുതി ചുമത്തേണ്ടവിഭാഗത്തിലുള്ളവയ്ക്ക് 12 ശതമാനമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

റവന്യു ന്യൂട്രല്‍ നിരക്ക് 15 മുതല്‍ 15.50 ശതമാനമാകാമെന്നാണ് നിര്‍ദേശം. ഈ നിരക്ക് അടിസ്ഥാനമാക്കിയാകും മിക്കവാറും വസ്തുക്കളുടെ നികുതി നിശ്ചയിക്കുക.

ഇതിന് പുറമേ, ലക്ഷ്വറി കാറുകള്‍, പാന്‍മസാല, പുകയില ഉത്പന്നങ്ങള്‍, മദ്യം തുടങ്ങിയവയ്ക്ക് 40 ശതമാനം നികുതി ചുമത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള ചരക്ക് കൈമാറ്റത്തിന് ഒരുശതമനം അധികനികുതിയെന്ന നിര്‍ദേശം വേണ്ടെന്നുവെയ്ക്കാന്‍ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശങ്ങളിലൊന്നാണിത്.

കേന്ദ്ര ധനകാര്യമന്ത്രാലയവും സംസ്ഥാന സര്‍ക്കാരുകളും ശുപാര്‍ശകള്‍ വിലയിരുത്തിയാകും തീരുമാനമെടുക്കുക. കടമ്പകളെല്ലാം മറികടക്കാനായാല്‍ 2016 ഏപ്രില്‍ ഒന്നുമുതല്‍ ജിഎസ്ടി നടപ്പാക്കും.

Top