സംയുക്ത സേനാതലവനും സേനാമേധാവിമാരും ആറ് മണിക്ക് മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും കര-നാവിക-വ്യോമസേനാ മേധാവിമാരും ഇന്ന് ആറ് മണിക്ക് മാധ്യമങ്ങളെ കാണും.കോവിഡ് മഹാമാരിയെ നേരിടുന്നതിനായി രാജ്യമാകെ ലോക്ക്ഡൗണില്‍ നില്‍ക്കെയാണ് സൈനിക മേധാവികള്‍ മാധ്യമങ്ങളെ കാണുന്നത്.

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ തലനായ ബിപിന്‍ റാവത്ത് ഇതാദ്യമായാണ് സേനാമേധാവിമാര്‍ക്കൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഈ അപൂര്‍വ്വ
വാര്‍ത്താ സമ്മേളനത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കാനുള്ള സാധ്യകളുണ്ട്.

രാജ്യം കോവിഡിനെതിരെ പോരാടുന്ന ഘട്ടത്തില്‍ ജനങ്ങളേയും സര്‍ക്കാരിനേയും ഞങ്ങള്‍ക്ക് കഴിയുന്ന വിധത്തില്‍ സഹായിക്കുന്നതിന് കല്‍പനകള്‍ക്കപുറത്തേക്കും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ബിപിന്‍ റാവത്ത് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അതീവ ജാഗ്രതയോടെയും ക്ഷമയോടേയും നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് സൈന്യം കൊവിഡ് ഭീഷണിയെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top