ദളപതിയുടെ സ്റ്റൈൽ അനിരുദ്ധിന്റെ മാന്ത്രിക സംഗീതം മാസ്റ്ററിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്ത്

മിഴകത്തിന്റെ ദളപതി വിജയുടെ പുതിയ ചിത്രം മാസ്റ്ററിന്റെ പുതിയ ലിറിക്കൽ സോങ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധിന്റെ പിറന്നാൾ ദിനത്തിലാണ് ഗാനം റിലീസ് ആയിരിക്കുന്നത്.’ക്വിക് പണ്ണുടാ’ എന്ന് തുടങ്ങുന്ന ഗാനത്തിൽ വളരെ സ്റ്റൈലിഷ് ആയാണ് വിജയ് പ്രത്യക്ഷപെടുന്നത്. വിജയ് ആരാധകർക്ക് ആഘോഷമാക്കാൻ പറ്റുന്ന തരത്തിലുള്ള ഗാനമാണ് ക്വിക് പണ്ണുടാ. ഗാനം യൂട്യൂബിൽ ഇതിനോടകം തന്നെ വൈറൽ ആണ്.

എക്സ് ബി ഫിലിം തീയേറ്റേഴ്സ് ബാനറിൽ സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ആണ് ചിത്രം അണിയിച്ചൊരുക്കുന്നത്. വിജയിയെ കൂടാതെ തമിഴ് പ്രിയതാരം വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, ശാന്തനു ഭാഗ്യരാജ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Top