സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ നിന്ന് നിരീക്ഷണ ക്യാമറകള്‍ ഉടന്‍ നീക്കണമെന്ന്

CCTV

കോട്ടയം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് വിലക്ക്. ഹയര്‍സെക്കന്‍ഡറി ഡയറക്ടറാണ് പുതിയ സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്‌കൂളുകള്‍ ക്ലാസ് മുറികളില്‍ നിന്ന് ഇവ നീക്കണമെന്നും അറിയിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്ന സ്‌കൂളുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡയറക്ടര്‍ വ്യക്തമാക്കി.

അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളില്‍ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശവും നിലവിലുണ്ട്.

Top