cctv visuals of mishel shaji

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി മരണത്തിനു മുമ്പ് കലൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറി.

ഏഴ് സിസിടിവികളിലെ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ഗോശ്രീ പാലത്തിലേക്ക് പോകുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളാണിത്. മിഷേല്‍ കലൂര്‍ പള്ളിയില്‍ നിന്ന് തിരിച്ചു പോകുന്നതുവരെയുള്ള ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്.

വൈകുന്നേരം 5.45 മുതല്‍ 6.12 വരെയുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. പള്ളിക്കകത്തു കയറിയ മിഷേല്‍ 20 മിനിറ്റ് പ്രാര്‍ത്ഥിക്കുന്നുണ്ട്. ശേഷം വളരെ വേഗത്തില്‍ പുറത്തേക്ക് വരുകയും കുരിശ് പള്ളിക്ക് മുമ്പില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇവിടുത്തെ രണ്ട് ക്യാമറകളിലും മിഷേലിന്റെ മുഖം വ്യക്തമാണ്.

ഇതിന് ശേഷം റോഡിലേക്കിറങ്ങിയ മിഷേല്‍ ആദ്യം ഇടതു ഭാഗത്തേക്കാണ് പോകുന്നത്. രണ്ട് മിനിറ്റിനുള്ളില്‍ തിരികെ നടന്നു വലതു ഭാഗത്തേക്കു തിരിച്ചു പോകുന്നുണ്ട്. തിരിച്ചു വരുമ്പോള്‍ മിഷേല്‍ കയ്യിലുള്ള ബാഗ് തുറക്കുകയും അടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മിഷേല്‍ ആരെയെങ്കിലും കണ്ട് ഭയന്ന് തിരിച്ചുനടന്നു് പോകുന്നതാണോ എന്നാണ് ബന്ധുക്കളുടെ സംശയം.

Top