യുപി ഗവൺമെൻറ് സ്കൂളുകളിലെ പരീക്ഷകൾ നിരീക്ഷിക്കാൻ ഇനി സിസിടിവി ക്യാമറകൾ

ലക്‌നൗ: ഉത്തർപ്രദേശിൽ ഗവൺമെൻറ് സ്കൂളുകളിലെ എല്ലാ പരീക്ഷകളും ഇനി മുതൽ സിസിടിവി ക്യാമറകൾ നിരീക്ഷിക്കും.

ഈ വർഷം ഡിസംബറിൽ സിസിടിവി ക്യാമറകൾ എല്ലാ സ്കൂൾ പരീക്ഷാ കേന്ദ്രങ്ങളിലും സജ്ജമാക്കാനാണ് ഉത്തർ പ്രദേശ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

അടുത്ത അക്കാദമിക് സെഷൻ ആരംഭിക്കുമ്പോൾ എല്ലാ പരീക്ഷകളും ക്യാമറകളുടെ നിരീക്ഷണത്തിലാകും.

ക്യാമറകൾ ഇല്ലാത്ത കെട്ടിടങ്ങൾ  പരീക്ഷാ കേന്ദ്രങ്ങളിൽ ഉണ്ടാകില്ലെന്ന്‌ ചീഫ് സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു.

2017 ഡിസംബറിൽ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും, കുട്ടികൾ കോപ്പി അടിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകരുടെ എണ്ണം കൂടുതലുള്ള സ്കൂളുകളിൽ നിന്ന് എണ്ണം കുറവുള്ള സ്കൂളുകളിലേക്ക് അധ്യാപകരെ നിയമിക്കുമെന്നും സർക്കാർ അറിയിച്ചു.

Top