10,11,12 ക്ലാസുകളിലെ മാര്‍ക്കുകള്‍ പരിഗണിക്കുമെന്ന് സിബിഎസ്ഇ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയില്‍ കണക്കാക്കുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കും. 30:30:40 എന്ന അനുപാതം പ്രകാരമായിരിക്കും ഇതു നടപ്പാക്കുക.

10, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷയ്ക്ക് 30% വീതം വെയ്‌റ്റേജ് നല്‍കുമെന്നും 12ാം ക്ലാസിലെ പ്രീ – ബോര്‍ഡ് പരീക്ഷയ്ക്ക് 40% വെയ്‌റ്റേജ് നല്‍കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. അഞ്ച് പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് എടുക്കുക. തിയറി പരീക്ഷകളുടെ മാര്‍ക്കുകളാണ് ഇങ്ങനെ നിര്‍ണയിക്കുക. പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്കുകള്‍ സ്‌കൂളുകള്‍ സമര്‍പ്പിക്കണം.

1000 സ്‌കൂളുകള്‍ക്ക് ഒരു സമിതി എന്ന നിലയില്‍ ഈ ഫലം നിര്‍ണയിക്കാന്‍ രൂപീകരിക്കണമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

 

Top