യു.ജി.സി ദേശീയ യോഗ്യതാ പരീക്ഷാഫലം സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസറാകാനുമുള്ള യു.ജി.സി ദേശീയ യോഗ്യതാ പരീക്ഷാഫലം (നെറ്റ്) സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു. 55,872 പേരാണ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് യോഗ്യത നേടിയത്. ജെ.ആര്‍.എഫ്/ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 3929 പേരും യോഗ്യത നേടി. പൂര്‍ണഫലം cbseresults.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Top