അടുത്ത വർഷം മുതൽ സിബിഎസ്ഇയ്ക്ക് ഒറ്റ ബോർഡ് പരീക്ഷ

‍ഡൽഹി: കോവിഡ് മഹാമാരിക്ക് മുൻപുള്ള പരീക്ഷാരീതിയിലേക്ക് തിരികെ പോകാൻ സിബിഎസ്ഇ തീരുമാനം. അടുത്ത അധ്യയനവർഷം മുതൽ പത്ത്, പന്ത്രണ്ട് ക്ലാസ് ബോർഡ് പരീക്ഷകൾ പഴയതുപോലെ ഒറ്റ പരീക്ഷയായി നടത്താൻ സിബിഎസ്ഇ തീരുമാനിച്ചു. കോവിഡ് വ്യാപനം കുറഞ്ഞതോടെ ക്ലാസുകൾ ഓൺലൈനിൽ നിന്ന് നേരിട്ട് ക്ലാസെടുക്കുന്ന പഴയ രീതിയിലേക്ക് മാറിയ സാഹചര്യത്തിലാണ് തീരുമാനം.

ഈ അധ്യയനവർഷം രണ്ടു ഘട്ടമായാണ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ നടക്കുന്നത്. ആദ്യഘട്ടം നവംബർ- ഡിസംബർ മാസങ്ങളിലാണ് നടന്നത്. രണ്ടാം ഘട്ട പരീക്ഷ ഏപ്രിൽ 26 മുതൽ ആരംഭിക്കും. രണ്ടാം ഘട്ട പരീക്ഷയ്ക്ക് കൂടുതൽ വെയിറ്റേജ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. സ്‌കൂളുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് അടുത്ത അധ്യയനവർഷം മുതൽ പഴയതുപോലെ ഒറ്റ പരീക്ഷയായി നടത്താൻ തീരുമാനിച്ചത്.

Top