സിബിഎസ്‌സി പ്ലസ്ടു പരീക്ഷാ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍

exam

ന്യൂഡല്‍ഹി: സിബിഎസ്‌സി പ്ലസ്ടു പരീക്ഷാഫല പ്രഖ്യാപനത്തിനു പിന്നാലെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍.

വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കിയിരിക്കുന്നതില്‍ തെറ്റുണ്ടെന്നാണ് പരാതിയിലേറെയും. മറ്റെല്ലാ വിഷയങ്ങള്‍ക്കും 90ശതമാനത്തിലേറെ മാര്‍ക്ക് ലഭിച്ച കുട്ടിക്ക് ഒന്നോരണ്ടോ വിഷയങ്ങള്‍ക്ക് ലഭിച്ചത് 65ല്‍ കുറവ് മാര്‍ക്ക്. ഇതുപോലെ മറ്റ് ചില കുട്ടികള്‍ക്കും ചില വിഷയങ്ങളുടെ മാര്‍ക്കില്‍ ഗണ്യമായ മാര്‍ക്ക് കുറവ് കണ്ടെത്തി.

ഇതേത്തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികള്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചു. അതിന്റെ ഫലത്തില്‍ നേരത്തെ കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിഷയങ്ങളേക്കാള്‍ മാര്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച വിഷയത്തിന് ലഭിച്ചു. 95 ശതമാനത്തിലേറെ മാര്‍ക്കാണ് രണ്ടാമതായി ലഭിച്ചത്.

പുനഃര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിച്ച വരുടെ എണ്ണത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് സിബിഎസ്‌സി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ അന്വേഷണങ്ങളോട് സിബിഎസ്‌സി ചെയര്‍പേഴ്‌സണോ, വക്താക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top