സിബിഎസ്ഇ സ്‌കൂളുകളുടെ പ്രശ്നങ്ങള്‍; പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് മാനേജ്മെന്റ് അസോസിയേഷന്‍

തിരുവനന്തപുരം; കേരളത്തിലെ സിബിഎസ്ഇ സ്‌കൂളുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയമങ്ങളില്‍ ക്രോഡീകരണം അനിവാര്യമാണെന്നും, അതിനാല്‍ ഇത് എത്രയും വേഗം നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പ്രിന്‍സിപ്പല്‍മാരുടേയും മാനേജരര്‍മാരുടേയും സംയുക്തമയോഗം ആവശ്യപ്പെട്ടു.

നിലവിലുള്ള സ്‌കൂളുകളുടെ അംഗീകാരം നീട്ടുന്നതുമായി ബന്ധപ്പെട്ട് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം നല്‍കണമെന്നും, അംഗീകാരം കിട്ടേണ്ട സ്‌കൂളുകളുടെ കാര്യത്തില്‍ ആവശ്യമായ സാവകാശം നല്‍കുവാന്‍ സിബിഎസ്ഇ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു,

പുതുതായി പുറപ്പെടവിച്ച അഫിലിയേഷന്‍ ബൈലോയുടെ പലഭാഗങ്ങളും സ്‌കൂളുകള്‍ക്ക് ദ്രോഹകരമാണെന്നും അതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും യോഗം സിബിഎസ്ഇയോട് അഭ്യര്‍ത്ഥിച്ചു.അല്ലാത്ത പക്ഷം സംസ്ഥാനത്തെ ധാരാളം സിബിഎസ്ഇ സ്‌കൂളുകള്‍ പൂട്ടേണ്ട സാഹചര്യമാണെന്ന് നിലവിലുള്ളതെന്നും മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി.എം ഇബ്രാഹിം ഖാന്‍ പറഞ്ഞു.

Top