മാറ്റിവച്ച 10, 12 ബോര്‍ഡ് പരീക്ഷകള്‍ നടത്തും ; അനുകൂല സാഹചര്യമെത്തിയാല്‍

ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലത്തെ സാഹചര്യത്തില്‍ മാറ്റിവച്ച 10, 12 ബോര്‍ഡ് പരീക്ഷകള്‍ നടത്താനുളള അനുകൂല സാഹചര്യമെത്തിയാല്‍ പരീക്ഷ നടത്താന്‍ സിബിഎസ്ഇ തീരുമാനം. തുടര്‍ന്നുള്ള അഡ്മിഷന് അനിവാര്യമായ 29 വിഷയങ്ങള്‍ക്കു മാത്രമായിരിക്കും സിബിഎസ്ഇ പരീക്ഷ നടത്തുക. മാനവശേഷി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് ഈ തീരുമാനം. പരീക്ഷ നടത്താത്ത വിഷയങ്ങളിലെ തുടര്‍നടപടിക്രമങ്ങള്‍ താമസിയാതെ വ്യക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വിദേശ രാജ്യങ്ങളിലാകട്ടെ, ഇനിയുള്ള പരീക്ഷകള്‍ നടത്തില്ല. ഇവരുടെ കാര്യത്തിലും തുടര്‍നടപടിക്രമങ്ങള്‍ വൈകാതെ അറിയിക്കും. ഗള്‍ഫില്‍ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട്. പ്രഫഷനല്‍ കോഴ്‌സുകളില്‍ ഉള്‍പ്പെടെ പ്രവേശനത്തിനു 12ാം ക്ലാസ് ഫലം നിര്‍ണായകമാണെന്നതു സ്ഥിതി സങ്കീര്‍ണമാക്കുന്നു. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികളെയും വിജയിപ്പിക്കും. 9,11 ക്ലാസുകളില്‍ ടേം, പീരിയോഡിക്കല്‍ പരീക്ഷകളും പ്രോജക്ടുകളും വിലയിരുത്തി അര്‍ഹരെ ജയിപ്പിക്കണം. ശേഷിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ രീതികളില്‍ സ്‌കൂള്‍ പരീക്ഷയ്ക്ക് അവസരമുണ്ടാകും.

Top