സിബിഎസ്ഇ പുതിയ സിലബസ് പുറത്തിറക്കി

cbse

ന്യൂഡല്‍ഹി: 2021-22 വര്‍ഷത്തെ 10,12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ക്കായുള്ള പുതുക്കിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. 9, 11 ക്ലാസുകള്‍ക്കായുള്ള പുതുക്കിയ സിലബസും ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബോര്‍ഡ് പുറത്തിറക്കിയ സിലബസ് പ്രകാരമാകും 2022ല്‍ പൊതുപരീക്ഷ നടക്കുക.

cbseacademic.nic.in  എന്ന വെബ്‌സൈറ്റ് വഴി പുതിയ സിലബസുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഓരോ ടേമിന്റെയും അവസാനം ടേംഎന്‍ഡ് പരീക്ഷകള്‍ നടത്തും.

Top