10,12 സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി വച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ മുന്‍കരുതലിന്റെ ഭാഗമായി ഇപ്പോള്‍ നടക്കുന്ന 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ സിബിഎസ്ഇ മാറ്റിവച്ചു. മാര്‍ച്ച് 19നും 31നും മധ്യേയുള്ള പരീക്ഷകളാണ് മാറ്റിവെക്കുന്നതെന്ന് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി പറഞ്ഞു. എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ സിബിഎസ്ഇയോടും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.

മാര്‍ച്ച് 31 വരെ പരീക്ഷകള്‍ മാറ്റിവെക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ പരീക്ഷ നടത്തുന്നതു പോലെതന്നെ പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളടക്കം മാറ്റിവെക്കണമെന്നും മാര്‍ച്ച് 31നു ശേഷം പുതിയ തീയതി നിശ്ചയിക്കണമെന്നുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Top