സിബിഎസ്ഇ പ്ലസ്ടു ഫലം ഇന്ന് രണ്ടുമണിക്ക് പ്രഖ്യാപിക്കും

തിരുവനന്തപുരം: സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ട് മണിയോയൊണ് ഔദ്യാഗികമായി റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. cbse.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ സൈറ്റകുളിലുടെ ഫലമറിയാം.

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പര്‍ അറിയുന്നതിന് സംവിധാനം സി.ബി.എസ്.ഇ ഒരുക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ. റോള്‍ നമ്പര്‍ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാന്‍ സാധിക്കൂ

cbse.nic.in അല്ലെങ്കില്‍ cbse.gov.in. ഈ വെബ്‌സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച് വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പര്‍ ലഭ്യമാകും. ഇത്തവണ പരീക്ഷയില്ലാതെ പ്രത്യേക മൂല്യനിര്‍ണ്ണയം വഴിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്.

സി.ബി.എസ്.ഇ 2021 പരീക്ഷഫലം അറിയണമെങ്കില്‍ റോള്‍ നമ്പര്‍ അറിഞ്ഞിരിക്കണം. സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷഫലം ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം. സി.ബി.എസ്.ഇ പരീക്ഷകള്‍ റദ്ദാക്കിയതിനാല്‍ ഇന്റേണല്‍ മാര്‍ക്കിന്റെയും ക്ലാസ് ടെസ്റ്റുകളുടെയും അടിസ്ഥാനത്തിലായിരിക്കും പരീക്ഷഫലം കണക്കാക്കുക.

 

Top