സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

കാത്തിരിപ്പിനൊടുവിൽ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായിരിക്കുകയാണ്. cbse.nic.in എന്ന സെറ്റിൽ ഫലം ലഭ്യമാകും. ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം വിജയമാണ് ജില്ലയിൽ കൈവന്നിരിക്കുന്നത്. 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്. ട്രാൻജെൻഡർ വിഭാഗത്തിൽ നൂറ് ശതമാനം വിജയവും സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അതേസമയം ഏറെ വിവാദവും ആശങ്കയുമുണ്ടാക്കിയ പത്താം ക്ലാസ് പരീക്ഷ ഫലവും ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിയോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

Top