സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസ് ; അധ്യാപകരുള്‍പ്പെട മൂന്ന് പേര്‍ അറസ്റ്റില്‍

cbse

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ അധ്യാപകരുള്‍പ്പെട മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീകോടതി പറഞ്ഞത്.

ഡല്‍ഹിയിലും ഹരിയാനയിലും മാത്രമായി പുനഃപരീക്ഷ നടത്തുന്നതിനെയും ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ നടത്താത്തതിനെയും ചോദ്യം ചെയ്തുള്ള ഏഴോളം ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചു സിബിഐയുടെയും പ്രത്യേക സംഘത്തിന്റെയും അന്വേഷണം വേണമെന്നും വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു

Top