പരീക്ഷാ ഫീസ് വര്‍ധിപ്പിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജുക്കേഷന്‍. . .

cbse

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജുക്കേഷന്‍(സിബിഎസ്ഇ) പരീക്ഷാ ഫീസ് വര്‍ധിപ്പിച്ചു.

പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഫീസ് 50 രൂപയില്‍ നിന്ന് 1200 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പൊതുവിഭാഗം വിദ്യാര്‍ഥികളുടെ ഫീസ് ഇരട്ടിയാക്കി കൊണ്ട് 1500 രൂപയാക്കി.

പത്താം ക്ലാസിന്റെ പരീക്ഷയെഴുതുന്നതിന് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്ലസ് ടു പരീക്ഷക്ക് പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യണം.

പരീക്ഷാ ഫീസ് വര്‍ധന, 10, പ്ലസ് ടു ക്ലാസുകാര്‍ക്ക് ഒരു പോലെയാണെന്നും സിബിഎസ്ഇ അധികൃതര്‍ അറിയിച്ചു. വിദേശത്തുള്ള സിബിഎസ്ഇ വിദ്യാര്‍ഥികളുടെ ഫീസ് 5000 രൂപയില്‍ നിന്ന് 10000 രൂപയാക്കുകയും ചെയ്തു.

Top