സിബിഎസ്ഇ 12,10 ക്ലാസുകളുടെ ഫലപ്രഖ്യാപനം ഉടനെന്ന വാര്‍ത്ത വ്യാജമെന്ന് ബോര്‍ഡ്

ന്യൂഡല്‍ഹി: സിബിഎസ്ഇ 12,10 ക്ലാസുകളുടെ ഫലപ്രഖ്യാപനം ഉടനെന്ന വാര്‍ത്ത വ്യാജമെന്ന് ബോര്‍ഡ്. ജൂലൈ 11ന് 12-ാം ക്ലാസ് പരീക്ഷ ഫലവും ജൂലൈ 13ന് പത്താം ക്ലാസ് ഫലവും പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് തള്ളി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ രംഗത്തെത്തി.

കോവിഡ് വ്യാപനം മൂലം പൂര്‍ത്തിയാക്കാനാവാതെ പോയ പരീക്ഷകളുടെ മാര്‍ക്കുകള്‍ നേരത്തെ പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരുന്നും സിബിഎസ്ഇ ഫലം പ്രഖ്യാപിക്കുകയെന്ന് അറിയിച്ചു.

Top