സിബിഎസ്‌ഇ പരീക്ഷ മെയ്‌ ജൂൺ മാസങ്ങളിൽ

ന്യൂഡൽഹി: സിബിഎസ്‌ഇ 10,12  ബോർഡ്‌ പരീക്ഷകൾ  മെയ്‌ നാലിന്‌ തുടങ്ങും. മെയ്‌ നാല്‌ മുതൽ ജൂൺ ഏഴ്‌ വരെ പത്താം ക്ലാസിലെയും ജൂൺ 11 വരെ പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷകൾ നടക്കും.

പത്താംക്ലാസ്‌ പരീക്ഷ പൂർണമായും രാവിലെയും (10.30 മുതൽ 1.30 വരെ) 12–-ാം ക്ലാസ്‌  പരീക്ഷകൾ രണ്ട്‌ ഷിഫ്‌റ്റായും (10.30–-1.30,  2.30–-5.30)  നടത്തും. പ്രാക്റ്റിക്കൽ പരീക്ഷകൾ മാർച്ച്‌ ഒന്നിന്‌ തുടങ്ങും.

പരീക്ഷാ ഡേറ്റ്‌ഷീറ്റുകൾ  cbse.nic.in. വെബ്‌സൈറ്റിൽ പരിശോധിക്കാം. പൂർണമായും കോവിഡ്‌ മാനദണ്ഡം പാലിച്ചായിരിക്കും പരീക്ഷ‌.  ജൂലൈ 15 ഓടെ ഫലം പ്രഖ്യാപിക്കും.

Top