സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ നടത്താനുള്ള നിര്‍ദ്ദേശത്തില്‍ അന്തിമ തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ ജൂലൈയില്‍ നടത്താനുള്ള നിര്‍ദ്ദേശത്തില്‍ അന്തിമ തീരുമാനം ഇന്ന്. കോവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ ചില രക്ഷിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തിങ്കളാഴ്ച മറുപടി നല്‍കണമെന്ന് സി.ബി.എസ്.ഇക്ക് സുപ്രീംകോടതി നര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് തീരുമാനം എടുക്കുന്നത്.

പരീക്ഷ നടത്തിപ്പിന് പകരം ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ ഫലം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഗ്രേഡുകള്‍ കുറഞ്ഞെന്ന് പരാതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ പരീക്ഷ നടത്താനും സി.ബി.എസ്.ഇ ആലോചിക്കുന്നുണ്ട്.

Top