ഭാരത ബന്ദ് ; പഞ്ചാബിലെ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷ മാറ്റിവച്ചു

school

ന്യൂഡല്‍ഹി: ദളിത് സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ പഞ്ചാബിലെ സിബിഎസ്ഇ 10,12 ക്ലാസ് പുന:പരീക്ഷ മാറ്റിവച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് സിബിഎസ്ഇ അധികൃതര്‍ അറിയിച്ചു.

എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്നും സിബിഎസ്ഇ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ, ബന്ദാണെങ്കിലും പരീക്ഷ നടത്താനായിരുന്നു സിബിഎസ്ഇ തീരുമാനിച്ചിരുന്നത്.

പട്ടികജാതി/ വര്‍ഗ പീഡന നിയമം ദുരുപയോഗപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് വിവിധ ദളിത് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്.

Top