സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; കേന്ദ്ര തീരുമാനത്തോട് യോജിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ കേന്ദ്രത്തിന്റെ തീരുമാനത്തോട് യോജിച്ച് സുപ്രീംകോടതി. കേന്ദ്രം എടുത്ത നിലപാടില്‍ സന്തോഷം അറിയിച്ച ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് തല്‍ക്കാലം സംസ്ഥാന ബോര്‍ഡുകളുടെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.

മാര്‍ക്ക് നിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ സമയപരിധി നല്‍കണമെന്ന് ഹര്‍ജി നല്‍കിയ മമത ശര്‍മ്മ ആവശ്യപ്പെട്ടു. ഇതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കാന്‍ രണ്ടാഴ്ച വേണം എന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. മൂന്നു വര്‍ഷത്തെ ശരാശരിയെക്കാള്‍ ഈ വര്‍ഷത്തെ ഇതുവരെയുള്ള മാര്‍ക്ക് മാത്രം പരിഗണിക്കുക എന്ന നിര്‍ദ്ദേശത്തിനാണ് മുന്‍ഗണന.

Top