സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഇന്ന് 6 മണിക്ക് ശേഷം പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഡിസംബര്‍ 31 ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന തത്സമയ വെബിനാറിലൂടെയാണ് തിയതികള്‍ പ്രഖ്യാപിക്കുക.

പരീക്ഷാ തിയതികളും സമയവും അറിയാന്‍ ഇന്ന് ആറു മണിക്ക് ശേഷം cbse.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. സി.ബി.എസ്.ഇ പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങള്‍ അറിയുവാന്‍ http://cbseacademic.nic.in/Revisedcurriculum എന്ന വെബ്‌സൈറ്റ് കാണുക.

Top