സിബിഎസ്ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക.

ഇവ അടുത്ത വര്‍ഷം ജനുവരി ഒന്നിന് ആരംഭിച്ച് ഫെബ്രുവരി 10 നകം പൂര്‍ത്തിയായേക്കും. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാക്കും.

12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഏപ്രില്‍ വരെ നീളാനാണ് സാധ്യത. തീയതി പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് 10, 12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിള്‍ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

Top