ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകളില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണം

ന്യൂഡല്‍ഹി: ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകളില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശവുമായി സി.ബി.എസ്.ഇ.

നേരത്തെ പരീക്ഷയെഴുതിയ കുട്ടികള്‍ക്കും ഇതിനുള്ള അവസരം നല്‍കണം. മേയ് 13-ന് ഇതേവിഷയം സബന്ധിച്ച് സമാനമായ അറിയിപ്പുണ്ടായിരുന്നെങ്കിലും പല സ്‌കൂളുകളും രണ്ടാമത് അവസരം നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സി.ബി.എസ്.ഇ പുതിയ നിര്‍ദേശവുമായി രംഗത്തുവന്നത്.

ഓണ്‍ലൈനായോ ഓഫ്‌ലൈനായോ പരീക്ഷകള്‍ നടത്താനുള്ള സ്വാതന്ത്ര്യം സ്‌കൂളുകള്‍ക്കുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.

Top