സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം സിബിഎസ്ഇ വെബ്‌സൈറ്റില്‍ ലഭിച്ചു തുടങ്ങി.

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseresults.nic.in ലൂടെ ഫലമറിയാം. cbse.gov.in അല്ലെങ്കില്‍ cbse.nic.in വെബ്‌സൈറ്റുകളിലൂടെയും ഫലമറിയാനാകും. കൂടാതെ ഐ.വി.എസ്, എസ്.എം.എസ്, ഡിജിലോക്കര്‍, ഉമാങ് ആപ് വഴിയും ഫലം ലഭ്യമാകും. digilocker.gov.in ലൂടെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു.

ഇതിന് പകരമായി വിദ്യാര്‍ഥികള്‍ വര്‍ഷം മുഴുവന്‍ എഴുതിയ പരീക്ഷയുടെ മാര്‍ക്കും ഇന്റേണല്‍ അസെസ്‌മെന്റുകളുടെ മാര്‍ക്കും അപ്‌ലോഡ് ചെയ്യാന്‍ സ്‌കൂളുകളോട് സിബിഎസ്ഇ ആവശ്യപ്പെട്ടിരുന്നു. ഈ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഫലം.

 

Top