സിബിഎസ്ഇ പൊതുപരീക്ഷ റദ്ദാക്കല്‍ തീരുമാനം നാളെ

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പൊതുപരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും. യോഗം ചേരുന്നത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ്. പരീക്ഷ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തേക്കും.

കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ മൂന്നാം തരംഗ ഭീഷണി ഉയരുകയും കുട്ടികളിലെ വാക്സിനേഷന് ഇനിയും സമയം വേണ്ടി വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലടക്കം ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

 

Top