സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ; പ്രഖ്യാപനം ഇന്നുണ്ടാകില്ല

exam

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം ഇന്നുണ്ടാകില്ല. മേയ് ആദ്യവാരം തന്നെ പരീക്ഷാ ഫലം പുറത്തുവരുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നതിനെ തുടര്‍ന്നാണ് ഫലം ഞായറാഴ്ച പുറത്തുവിടില്ലെന്ന് സിബിഎസ്ഇ ഔദ്യോഗികമായി അറിയിച്ചത്.

ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകളാണു പ്രചരിക്കുന്നതെന്ന് സിബിഎസ്ഇ പിആര്‍ഒ രമാ ശര്‍മ അറിയിച്ചു. ഫലം പ്രഖ്യാപിച്ചാല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.nic.in എന്നിവയിലാണു ലഭ്യമാകുക.

18.19 ലക്ഷം കുട്ടികളായിരുന്നു സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്.

Top