ഇന്ത്യയിലെ സിബിആര്‍ 150R, സിബിആര്‍ 250R മോട്ടോര്‍സൈക്കിളുകൾക്ക് താഴിട്ട് ഹോണ്ട

പ്രശസ്ത വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ സിബിആര്‍ 150R, സിബിആര്‍ 250R മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനം അവസാനിപ്പിച്ചു.

2017 ഏപ്രില്‍ ഒന്നിന് ശേഷം ഇരു മോട്ടോര്‍സൈക്കിളുകളെയും ഹോണ്ട ഉത്പാദിപ്പിച്ചിട്ടില്ല.

ഹോണ്ട ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും സിബിആര്‍ 150,സിബിആര്‍ 250 മോഡലുകളെ കമ്പനി പിന്‍വലിച്ചു കഴിഞ്ഞു.

h3

മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ ഇരു മോട്ടോര്‍സൈക്കിളുകളെയും ക്ലിയറന്‍സ് വില്‍പനയിലൂടെ കമ്പനി വിറ്റഴിച്ചതായാണ് സൂചന.

ഉത്പാദനം നിര്‍ത്തിയെങ്കിലും ബിഎസ് IV മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഇരു മോട്ടോര്‍സൈക്കിളുകളുടെയും പുതിയ പതിപ്പുകളെ ഹോണ്ട അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ പതിപ്പുകള്‍ എന്ന് വിപണിയില്‍ എത്തുമെന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.

ബിഎസ് IV എഞ്ചിനില്‍ ഉപരി, ഒരുപിടി പുത്തന്‍ ഫീച്ചറുകളും സിബിആര്‍ 150R, സിബിആര്‍ 250R മോട്ടോര്‍സൈക്കിളുകളുടെ പുതിയ പതിപ്പില്‍ ഒരുങ്ങുമെന്നാണ് സൂചന.

4h

2011 ലാണ് ഇരു മോട്ടോര്‍സൈക്കിളുകളും ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി പ്രവേശിച്ചത്.

മികവാര്‍ന്ന എഞ്ചിന്റെയും ബില്‍ഡ് ക്വാളിറ്റിയുടെയും പശ്ചാത്തലത്തില്‍ സിബിആര്‍ 150R, സിബിR 250R മോട്ടോര്‍സൈക്കിളുകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിച്ചിരുന്നത്.

18.3 bhp കരുത്ത് ഉത്പാദിപ്പിക്കുന്നതാണ് ഹോണ്ട സിബിആര്‍ 150R ന്റെ ബിഎസ് III എഞ്ചിന്‍. 26.15 bhp കരുത്താണ് 250R എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്.

Top