സോളാര്‍ കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കില്ല

കൊച്ചി: സോളാര്‍ കേസുകള്‍ സിബിഐ ഉടന്‍ ഏറ്റെടുക്കില്ല. നിയമോപദേശം തേടിയ ശേഷം മാത്രമാകും കേസ് ഏറ്റെടുക്കുക. സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം സിബിഐക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ കേസുകളില്‍ തുടരന്വേഷണ സാധ്യത സിബിഐ പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് കേരളം കൈമാറിയ വിജ്ഞാപനം പേഴ്സണല്‍ മന്ത്രാലയം സിബിഐക്ക് കൈമാറിയത്. ഈ വിജ്ഞാപനം പരിശോധിച്ച ശേഷമാണ് സിബിഐ നിയമോപദേശം തേടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓരോ കേസുകളിലും പ്രത്യേകം നിയമോപദേശം തേടും.

 

Top