പെരിയ ഇരട്ടക്കൊലപാതകക്കേസ് സി.ബി.ഐയ്ക്ക് കൈമാറി

തിരുവന്തപുരം: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസ് സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവുണ്ടായിട്ടും കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് കേസ് ഫയല്‍ സിബിഐക്ക് പൊലീസ് കൈമാറിയത്.

14 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ സിബിഐ, എറണാകുളം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി കൃപേഷിന്റെയും ശരത്ലാലിന്റെയും അച്ഛന്മാരാണ് കോടതീയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകിപ്പിക്കുന്നതിലൂടെ തെളിവുകള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കേസന്വേഷിക്കുന്നത്.പ്രത്യേക സംഘം സമര്‍പ്പിച്ച കുറ്റപത്രം തള്ളിയാണ് ഹൈക്കോടതി കേസ് സിബിഐക്ക് മാറിയത്.

Top