സ്വര്‍ണക്കടത്ത് കേസ്; സി.ബി.ഐ സംഘം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി സി.ബി.ഐ സംഘം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി. കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഉദ്യോഗസ്ഥരെത്തിയത്.

കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന പ്രാഥമിക വിവരശേഖരത്തിനായാണ് സി.ബി.ഐ സംഘം എത്തിയതെന്നാണ് സൂചന.

സി.ബി.ഐ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കഴിഞ്ഞ ദിവസം എന്‍.ഐ.എയും കേസില്‍ വിവരശേഖരണം നടത്തിയിരുന്നു, ഇതിന് പിന്നാലെയാണ് സി.ബി.ഐയും വിവരങ്ങള്‍ ശേഖരിക്കുന്നത്. സാധാരണഗതിയില്‍ സി.ബി.ഐക്ക് ഇടപെടണമെങ്കിലും ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടാവുന്ന സാഹചര്യം വേണം.സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്ന സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം.

Top