വ്യാപം കേസ് അന്വേഷിക്കുന്ന 20 അന്വേഷണ ഉദ്യോഗസ്ഥരെ സിബിഐ സ്ഥലം മാറ്റി

ന്യൂഡല്‍ഹി : വ്യാപം കേസ് അന്വേഷിക്കുന്ന 20 അന്വേഷണ ഉദ്യോഗസ്ഥരെ സിബിഐ സ്ഥലം മാറ്റി. ഭോപ്പാലിലെ പ്രത്യേക വ്യാപം അഴിമതി ബ്രാഞ്ചില്‍ നിന്നും ഡല്‍ഹി അഴിമതി വിരുദ്ധ ബ്രാഞ്ചിലേക്കാണ് ഒറ്റ ദിവസം കൊണ്ട് 20 അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഇതോടെ ആറ് മാസത്തിനിടെ 70 ശതമാനം ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

2016ലാണ് സിബിഐ പ്രത്യേക വ്യാപം ബ്രാഞ്ച് തുടങ്ങിയത്. ഡിഐജി, എഎസ്പിമാര്‍, ഡിഎസ്പിമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടക്കം 100ല്‍ അധികം ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 50 തോളം കേസുകളിലെ അന്വേഷണം പാതിവഴിയില്‍ നിലനില്‍ക്കെയാണ് ഒറ്റയടിക്കുള്ള സ്ഥലം മാറ്റം.

Top