CBI to probe Manish Sisodia over irregularities in ‘Talk to AK’ campaign

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണം.

ആം ആദ്മി സര്‍ക്കാറിന്റെ ടാക്ക് ടു എകെ (മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി സംസാരിക്കൂ) എന്ന പരിപാടിയില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തിലാണ് സിസോദിയ ക്കെതിരെഅന്വേഷണം പ്രഖ്യാപിച്ചത്.

പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ എതിര്‍പ്പ് വകവെക്കാതെയാണ് സര്‍ക്കാര്‍ കരാറുമായി മുന്നോട്ട് പോയതെന്നും ഇത് സര്‍ക്കാരിന് വന്‍ ബാധ്യത വരുത്തിയെന്നുംമാണ് പരാതി.

സംഭവത്തില്‍ സിബിഐ നടപടിയെ സ്വാഗതം ചെയ്യുന്നതായി മനീഷ് സിസോദിയും കെജ്‌രിവാളും ട്വീറ്ററിലൂടെ അറിയിച്ചു. ‘സ്വാഗതം മോദിജീ, വെല്ലു വിളി ഏറ്റെടുക്കുന്നു, ഞാനെന്റെ വീട്ടിലും ഓഫീസിലുമായി സിബിഐയുടെ വരവിനായി കാത്തിരിക്കുകയാണെന്നുമാണ്’ സിസോദിയയുടെ ട്വീറ്റ്.

മോദിജി, നിങ്ങളെ ഞാന്‍ ഒരു ഭീരുവെന്ന് വിളിക്കും, ഗോവയിലും പഞ്ചാബിലും തോല്‍വി മുന്നില്‍ കണ്ട് നിങ്ങള്‍ സിബിഐയെ വെച്ച് കളിക്കുകയാണ്. ഒരു പരാജയപ്പെട്ട പ്രധാനമന്ത്രിയാണ് താങ്കളെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കീ ബാത്ത് റേഡിയോ പരിപാടിക്ക് ബദലായാണ് ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂലായിയില്‍ ആരംഭിച്ച പരിപാടിയാണ് ടാക്ക് ടു എകെ.

Top