ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസ്; മാരന്‍ സഹോദരങ്ങളുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ മാരന്‍ സഹോദരങ്ങള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സിബിഐ പ്രത്യേക കോടതി ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് നല്‍കിയ ഹര്‍ജിയാണ് തള്ളിയിരിക്കുന്നത്.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വാര്‍ത്താ വിനിമയ മന്ത്രിയായിരുന്ന ദയാനിധി മാരന്‍ ചെന്നൈയിലെ വീട്ടില്‍ ആരംഭിച്ച അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സഹോദരന്‍ കലാനിധി മാരന്‍ ചെയര്‍മാനായ സണ്‍ നെറ്റ്വര്‍ക്കിന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയെന്നതാണ് കേസ്.

Top