സോളാർ കേസ്; പരിശോധനയ്ക്കായി സിബിഐ സംഘം ക്ലിഫ് ഹൗസിൽ

തിരുവനന്തപുരം: സോളാർ കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം പരിശോധനയ്ക്കായി ക്ലിഫ് ഹൗസിൽ എത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ കേസിലാണ് അന്വേഷണം നടക്കുന്നത്. സോളാർ കേസുമായി ബന്ധപ്പെട്ട് പ്രതി കൂടിയായ സ്ത്രീ നൽകിയ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവർക്ക് സിബിഐ നേരത്തെ എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തിരുന്നു. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തെളിവെടുപ്പ് നടത്തിയത്. സിബിഐ ഇൻസ്പെക്ടർ നിബുൽ ശങ്കറിന്റെ നേത്യത്വത്തിലാണ് തെളിവെടുപ്പ്. മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽ വച്ച് പരാതിക്കാരിയെ ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

Top