ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ അന്വേഷണം ആരംഭിച്ചു

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട് ക്രൈംബ്രാഞ്ച്, അന്വേഷണ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറി. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ഫാത്തിമയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഈയാഴ്ച മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്‌സിംഗ് കേസില്‍ ഹാജരാകുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് അറിയിച്ചിച്ചുണ്ട്.

Top