ലാവലിന്‍ കേസ് ;പിണറായിക്ക് കനത്ത തിരിച്ചടിയെന്ന് എംഎം ഹസന്‍

mm-hassan

തിരുവനന്തപുരം:ലാവലിന്‍ അഴിമതിക്കേസില്‍ സിബിഐ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിണറായി വിജയനു കനത്ത തിരിച്ചടിയാണ് കിട്ടിയത് എന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. പിണറായി വിചാരണ നേരിടണമെന്നും കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും നിലപാടിനെ ശരിയാണന്ന് വ്യക്തമാക്കുന്നതാണ് സിബിഐയുടെ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ പങ്ക് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് സിഎജി റിപ്പോര്‍ട്ടും സിബിഐയുടെ കുറ്റപത്രവും എന്ന് ഹസന്‍ വ്യക്തമാക്കി. പിണറായി വിജയന്‍ സിബിഐയുടെ കുറ്റപത്രത്തില്‍ ഒന്‍പതാം പ്രതിയാണ്. 2006ല്‍ ലാവലിന്‍ കേസ് സിബിഐക്കു കൈമാറിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനാണ് ലാവലിന്‍ അഴിമതിക്കേസിന്റെ സൂത്രധാരനാണെന്നാണ് യുഡിഎഫിന്റെ നിലപാട് എന്ന് ഹസന്‍ പറഞ്ഞു.

‘ലാവലിന്‍ കമ്പനിക്കു നല്‍കിയിരുന്ന കണ്‍സള്‍ട്ടന്‍സി കരാര്‍ വിതരണക്കരാറായി മാറിയത് എങ്ങനെ എന്ന് സിബിഐ കണ്ടെത്തി. വൈദ്യുത മന്ത്രിയായിരുന്നപ്പോള്‍ പിണറായിയും മറ്റ് പ്രതികളും കാനഡ സന്ദര്‍ശിക്കുകയും വിതരണക്കരാറില്‍ ഒപ്പുവയ്ക്കാന്‍ തീരിമാനിച്ച കാര്യം ഹൈക്കോടതി പരിഗണിച്ചില്ല’. വിചാരണക്കോടതിയില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട പിണറായിയെ പൂമാലയിട്ടു സ്വീകരിച്ച സിപിഐഎമ്മുകാര്‍ അന്തിമവിധിയില്‍ നിരാശപ്പെടേണ്ടിവരുമെന്നും ഹസന്‍ പറഞ്ഞു.

Top