അലോക് വര്‍മ്മ സതീഷ് സനയില്‍ നിന്ന് കൈക്കൂലി വാങ്ങി; പരാതിയുമായി അസ്താന

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ സതീഷ് സനയില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി അസ്താന. റെയില്‍വെ ഭൂമി കേസില്‍ കുടുംബ സുഹൃത്തിനെ രക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അലോക് വര്‍മയ്‌ക്കെതിരെ നല്‍കിയ പരാതിയിലാണ് അസ്താന ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം, സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി ഇന്നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

സിബിഐ ഡയറക്ടറെ നിയമിക്കാനും മാറ്റാനും ഉള്ള അധികാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സമിതിക്കാണ്. അത് ലംഘിച്ചാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടിയെന്ന് അലോക് വര്‍മ്മയുടെ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമനം കഴിഞ്ഞാല്‍ മതിയായ കാരണങ്ങള്‍ ഇല്ലാതെ മാറ്റാനാകില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശം പോലും മറികടന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

Top