കശ്മീരിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ സിബിഐയുടെ മിന്നല്‍ പരിശോധന

cbi

ശ്രീനഗര്‍: ജമ്മുകശ്മീരിലെ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനായ ഷാഹിദ് ഇക്ബാല്‍ ചൗധരിയുടെ വസതി ഉള്‍പ്പടെ 22 ഇടങ്ങളില്‍ സിബിഐയുടെ മിന്നല്‍ പരിശോധന. ആയിരക്കണക്കിന് ആളുകള്‍ക്ക് തോക്കുകള്‍ക്കായി വ്യാജ ലൈസന്‍സ് നല്‍കി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സി ബി ഐ പരിശോധന.

കതുവ, റിയാസി, രാജൂറിയ, ഉധംപൂര്‍ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണറായി പ്രവര്‍ത്തിച്ചപ്പോഴാണ് ഷാഹിദ് ഇക്ബാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന് പുറമേ എട്ട് മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

2012 മുതല്‍ രണ്ട് ലക്ഷത്തോളം പേരാണ് ജമ്മുവില്‍ നിയമവിരുദ്ധമായി തോക്ക് ലൈസന്‍സ് കരസ്ഥമാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ തോക്ക് ലൈസന്‍സ് അഴിമതിയാണിത്. ഇതേ കുറ്റത്തിന് കഴിഞ്ഞ വര്‍ഷം ഐ എ എസ് ഉദ്യോഗസ്ഥന്‍ രാജീവ് രഞ്ജന്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Top