കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐയുടെ മിന്നൽ പരിശോധന

കൊച്ചി : കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ റെയ്ഡ്. സ്റ്റാർ പദവിക്കായി ഹോട്ടലുകൾ ടൂറിസം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കോഴ നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് സിബിഐ നടത്തുന്നത്. 50 ലക്ഷം രൂപയാണ് കൊച്ചിയിലും കൊല്ലത്തും നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്.

കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ രാമകൃഷ്ണൻ ഉൾപ്പെട്ട കോഴക്കേസിലാണ് നടപടി. രാജ്യവ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാ​ഗമായാണ് കേരളത്തിലും റെയ്ഡ് നടക്കുന്നത്.

Top