ലൈഫ് മിഷന്‍ കേസില്‍ യൂണിടാക് എംഡിയെ ചോദ്യം ചെയ്തു

ലൈഫ് മിഷന്‍ കേസില്‍ യൂണിടാക് എംഡി സന്തേഷ് ഈപ്പനെ ചോദ്യം ചെയ്തു. കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ കോണ്‍സുലേറ്റുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ തേടി.

നേരത്തെ ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ച കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ലൈഫ് മിഷനാണ് കേസിലെ മൂന്നാം പ്രതി. യുണിടാക്കും സെയിന്‍ വെഞ്ചേഴ്സുമാണ് ഒന്നും രണ്ടും പ്രതികള്‍.

വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ ലംഘനം, ഗൂഡാലോചനക്കുറ്റം എന്നിവയാണ് എഫ്ഐആറില്‍ പ്രാഥമികമായി ചുമത്തിയിരിക്കുന്നത്. 20 കോടിയുടെ പദ്ധതിയില്‍ ഒന്‍പത് കോടിയുടെ അഴിമതി നടന്നെന്നാണ് പരാതിക്കാരനായ അനില്‍ അക്കര എംഎല്‍എയുടെ ആരോപണം.

Top