സോളാര്‍ പീഡന കേസ്; കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

ഡൽഹി: സോളാർ കേസിലെ പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. ഡൽഹിയിൽ വച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. 2012 ൽ മന്ത്രിയായിരുന്ന എപി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.

കഴിഞ്ഞ ദിവസമാണ് കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തത്. നേരത്തെ തിരുവനന്തപുരത്ത് വച്ച് ചോദ്യം ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും കെസി വേണുഗോപാലിന്റെ അഭ്യർഥന മാനിച്ചാണ് ഡൽഹിയിൽ വച്ച് ചോദ്യം ചെയ്തത്.

2012 മെയ്് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. അന്വേഷണം നടത്തിയ പൊലീസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പിന്നീട് അന്വേഷണം സർക്കാർ സിബിഐക്ക് കൈമാറി. അന്വേഷണ സംഘം മൂന്ന് തവണ പരാതിക്കാരിയിൽ നിന്നും മൊഴി എടുത്തിരുന്നു. വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ കൈമാറിയതായും യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

Top