ലൈഫ് മിഷനിലെ സിബിഐ അന്വേഷണം: ഹൈക്കോടതി വിധി നാളെ

കൊച്ചി: ലൈഫ് മിഷനില്‍ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും.

കേസില്‍ എഫ്‌സിആര്‍എ നിലനില്‍ക്കുമെന്ന് കണ്ടെത്തിയാല്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാവും ഉണ്ടാവുക.

വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയുടെ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

Top