പെരിയ ഇരട്ടക്കൊലപാതകക്കേസ്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സി.ബി.ഐ. അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ച് മുമ്പാകെ അപ്പീല്‍ നല്‍കി.ക

സെപ്റ്റംബര്‍ മുപ്പതിനാണ് പെരിയ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐക്കു വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നു. ഈ സാഹചര്യത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

Top